തിരുവനന്തപുരം : ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബി തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവത്തിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി ബ്രിട്ടനിൽ നിന്ന് വിദഗ്ധ സംഘം എത്തും. (British Fighter Jet in Trivandrum Airport )
നാൽപ്പതംഗ സംഘമാണ് എത്തുന്നത്. ഇന്ധനം തീർന്നതിനെത്തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.
പ്രത്യേക വിമാനത്തില്‍ എത്തുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം നടപടികൾ ആരംഭിക്കും.