തിരുവനന്തപുരം : തലസ്ഥാനത്ത് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ് 35ൻ്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിച്ചില്ല. (British Fighter Jet in Trivandrum Airport)
അറ്റകുറ്റപ്പണിക്കായി ബ്രിട്ടനിൽ നിന്നും വിപുലമായ സംഘം എത്തിയേക്കും. വലിയ സൈനിക വിമാനത്തിൽ എഫ് 35നെ തിരികെ കൊണ്ട് പോകുന്ന കാര്യവും പരിഗണനയിലാണ്.