തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 നാളെ തിരികെ ബ്രിട്ടനിലേക്ക് മടങ്ങും. രാവിലെ തന്നെ എയർ ഇന്ത്യയുടെ ഹാങ്ങറിൽ നിന്ന് വിമാനം പുറത്തെത്തിക്കും. (British fighter jet in Trivandrum Airport )
സാങ്കേതിക തകരാർ പരിഹരിക്കാനായി എത്തിയ വിദഗ്ധർ ഇന്ന് വൈകുന്നേരം തിരികെപ്പോകും. ഇവരെ ബ്രിട്ടീഷ് സേനയുടെ വിമാനമാണ് തിരികെ കൊണ്ടുപോകുന്നത്.
അതേസമയം, കോളടിച്ചിരിക്കുന്നത് അദാനിക്കും, എയർ ഇന്ത്യയ്ക്കുമാണ്. വാടകയിനത്തിൽ ഏകദേശം 8 ലക്ഷം രൂപയാണ് ലഭിക്കുക.