തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്നു. ബ്രിട്ടനിൽ നിന്നെത്തിയ വിദഗ്ധ സംഘം ശ്രമം തുടരുകയാണ്. (British fighter jet in Trivandrum Airport )
സംഘത്തിൽ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയിൽ നിന്നുള്ളവരും ഉണ്ട്. ഈ തകരാർ എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയിരിക്കുകയാണ് വിമാനം. അദാനി കമ്പനി ബ്രിട്ടീഷ് അധികൃതരിൽ നിന്നും വാടക ഈടാക്കും. ഇത് പ്രതിദിനം 10,000 - 20,000 വരെയാകാം.