
ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 19 ദിവസമായി തുടരുന്ന ബ്രിട്ടീഷ് എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് പോർവിമാനം എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ട്(fighter jet). സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് ജെറ്റ് വിമാനത്തിൽ എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഫീൽഡ് അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയാകാത്തതാണ് അപൂർവമായ ഈ നീക്കത്തിന് പിന്നിലെ കാരണം.
ജൂൺ 15 നാണ് ഇന്ധനം തീർന്നതിനെ തുടർന്ന് ബ്രിട്ടീഷ് എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് പോർവിമാനം അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയത്. തുടർന്ൻ നടത്തിയ പരിശോധനയിൽ വിമാനത്തിന് ഒരു എഞ്ചിനീയറിംഗ് പ്രശ്നം കണ്ടെത്തുകയോ ചെയ്തു. ഇത് പരിഹരിക്കാനുള്ള നടപടികൾ നടന്നു വരികയാണ് എയർലിഫ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്.