വയനാട് : മാനന്തവാടി നഗരസഭയിൽ ഒരു പാലത്തിന് രണ്ടു ഉദ്‌ഘാടനം നടന്നു. ഇത് ചോയിമൂല - കല്ലിയോട് വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണ്. യു ഡി എഫ് ഭരിക്കുന്ന നഗരസഭ ഇന്നലെ വൈകുന്നേരമാണ് പാലത്തിൻ്റെ ഉദ്‌ഘാടനം തീരുമാനിച്ചിരുന്നത്. (Bridge inauguration in Wayanad)
എന്നാൽ, എൽ ഡി എഫ് രാവിലെ 11 മണിക്ക് മുൻപ് തന്നെ ഉദ്‌ഘാടനം നടത്തി. സംഘാടകസമിതിയോ ആലോചനാ യോഗമോ ചേരാതെയാണ് ഉദ്‌ഘാടനമെന്നാണ് ഇവരുടെ ആരോപണം. എന്നാൽ, നാട്ടുകാർ പറയുന്നത് പാലത്തിൻ്റെ പണി മുഴുവനായി പൂർത്തിയായിട്ടില്ല എന്നാണ്.