വരന്റെ കൈപിടിച്ച് അതിഥികൾക്കിടയിലൂടെ അവൾ പാട്ടുപാടി നടന്നു, ശബ്ദ സൗന്ദര്യം കേൾവിക്കാരെ ഏറെ ആകർഷിച്ചു; വീഡിയോ വൈറൽ | Marriage

ഹെന്ന ഉമൈറാ, സ്വന്തം വിവാഹ വീഡിയോയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
MARRIAGE SONG
TIMES KERALA
Updated on

സമൂഹ മാധ്യമങ്ങളിൽ, ഇന്ത്യൻ വിവാഹ വേദികളിൽ നിന്നുള്ള വൈറൽ ഉള്ളടക്കമുള്ള ഒരു വീഡിയോ എപ്പോഴുമുണ്ടാകും. അത് ഒരു പക്ഷേ, വിവാദ സദ്യയെ തുടർന്നുള്ള സംഘർഷമായിരിക്കും, വിവാഹ വേദിയിലെ അബദ്ധങ്ങളോ സംഘർഷങ്ങളോ തമാശകളോ ആയിരിക്കും. സംഗതി എന്താണെങ്കിലും ഇന്ത്യൻ വിവാഹ വേദിയിൽ നിന്നുള്ള വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ കാഴ്ചക്കാരാണുള്ളത്. ഏറ്റവും ഒടുവിലായി ഈ ഗണത്തിലേക്ക് എത്തിചേർന്നത്, സ്വന്തം വിവാഹ ദിവസത്തിലെ വീഡിയോയെന്ന കുറിപ്പോടെ ഹെന്ന ഉമൈറാ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിൽ നിന്ന് പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ്. (Marriage)

ഹെന്ന ഉമൈറാ, സ്വന്തം വിവാഹ വീഡിയോയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അവരിങ്ങനെ എഴുതി. 'വീഡിയോ ക്വാളിറ്റി കുറവാണ്, അതുകൊണ്ടാണ് ഓർമ്മയ്ക്കായി ഞാൻ ഇവിടെ ഇട്ടത്. മെച്ചപ്പെടുത്തിയൊരു വീഡിയോ ഞാൻ വീണ്ടും പങ്കുവയ്ക്കാം.' തന്‍റെ പുതുമണവാളന്‍റെ കൈ പിടിച്ച് അതിഥികൾക്കിടയിലൂടെ അവൾ പാട്ടുപാടി നടന്നു. രബ് നെ ബനാ ദി ജോഡിയിലെ സുഖ്‌വിന്ദർ സിംഗ് പാടിയ ഹൗലെ ഹൗലെ എന്ന ഗാനമായിരുന്നു ഹെന്ന ഉമൈറാ പാടിയത്. അവരുടെ ശബ്ദ സൗന്ദര്യം കേൾവിക്കാരെ ഏറെ ആകർഷിച്ചു. വികാരം നിറഞ്ഞ അവരുടെ ശബ്ദം, സംഗീതത്തിലൂടെ തന്‍റെ പ്രീയതമനോടുള്ള പ്രണയം പ്രകടിപ്പിച്ച് അവർ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. അങ്ങനെ ആ നിമിഷത്തെ ആഴത്തിലുള്ള, വ്യക്തിപരമായ ഒന്നാക്കി മാറ്റി. ഹെന്നയുടെ പാട്ട് സമൂഹ മാധ്യമ ഉപയോക്താക്കളും ഏറ്റെടുത്തു.

ഏറ്റവും മനോഹരമായ വധു എൻട്രികളിൽ ഒന്ന്. സ്ത്രീകൾ ദേവതകളാണെന്നായിരുന്നു ഒരു കാഴ്ചക്കാരി എഴുതിയത്. നിരവധി പേർ. പ്രത്യേകിച്ചും സ്ത്രീകൾ ഹെന്നയെ അഭിനന്ദിച്ചും പ്രശംസിച്ചും രംഗത്തെത്തി. റബ് നൈ ബനാ ദി ജോഡിയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ കുറിപ്പ്. വധു വളരെ കൂളായി പാടുന്നെങ്കിലും വരന്‍റെ മുഖത്ത് പരിഭ്രാന്തിയു പിരിമുറുക്കവുമെന്ന് മറ്റൊരു കാഴ്ചക്കാരൻ വരനെ കളിയാക്കി. വരന് സ്വന്തമായൊരു സ്പോട്ടിഫൈ പ്രീമിയം ലഭിച്ചെന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. ഒറിജിനൽ പാട്ടിനെക്കാൾ മികച്ചതെന്നായിരുന്നു മറ്റൊരു കുറിപ്പ്. അവളുടെ ശബ്ദം മാലാഖയുടേത് പോലെയാണെന്നും ജീവിതത്തിൽ വരൻ വിജയിച്ചെന്നും മറ്റൊരു കാഴ്ചക്കാരൻ അല്പം അസൂയയോടെ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com