
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസർ വിജിലന്‍സിന്റെ പിടിയിലായി(Bribery). മണിമല വെള്ളാവൂര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജിത്താണ് പിടിയിലായത്. പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനെ തുടർന്നാണ് പിടിയിലായത്. കേസില്‍ വില്ലേജ് ഓഫീസര്‍ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയില്‍ നിന്നും വില്ലേജ് ഓഫീസര്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഈ തുകയുമായി പരാതിക്കാരന്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസറെ സമീപിക്കുകയായിരുന്നു. തുടർന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വില്ലേജ് ഓഫീസറെ കുടുക്കിയത്.