കൊച്ചി: കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ കൈക്കൂലി കേസിൽ വിജിലൻസിൻ്റെ പിടിയിലായി. സുധാകരൻ കെ ആണ് കുടുങ്ങിയത്. (Bribery case)
ഇയാൾ പരാതിക്കാരൻ്റെ ലോൺ അക്കൗണ്ട് 1.40 കോടി രൂപ ഓവർ ഡ്രാഫ്റ്റ് ആയതായും തിരിമറി നടന്നുവെന്നും റീഓഡിറ്റ് ചെയ്യേണ്ടി വരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി വാങ്ങിയത്.