
ഹരിപ്പാട് : കൈക്കൂലി വാങ്ങിയതിനെ തുടർന്ന് ഹരിപ്പാട് വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.പഴയ സര്‍വ്വേ നമ്പര്‍ നല്‍കുന്നതിന് ഗൂഗിൾ പേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പി കെ പ്രീതയാണ് അറസ്റ്റിലായത്.
കൃഷി ആനുകൂല്യങ്ങള്‍ ലഭിക്കാൻ ആഗ്രി സ്റ്റാക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനായാണ് ഹരിപ്പാട് സ്വദേശിയായ പരാതിക്കാരൻ വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യപ്പെട്ടത്. വില്ലേജ് ഓഫീസറായ പ്രീതയെ ഫോണിൽ വിളിച്ചപ്പോൾ വാട്സ് ആപ്പിലൂടെ വസ്തുവിന്റെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പഴയ നമ്പർ അയച്ച കൊടുത്ത ശേഷം ഗൂഗിൾ പേ നമ്പറിലേക്ക് ആയിരം രൂപ നൽകാന്‍ ആവശ്യപ്പെട്ടു.
പരാതിക്കാരന്‍ ഈ വിവരം ആലപ്പുഴ വിജിലന്‍സിൽ അറിയിക്കുകയായിരുന്നു. വിജിലന്‍സ് സംഘം പരാതിക്കാരിനിൽ നിന്നും ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയ വില്ലേജ് ഓഫീസറെ പിടികൂടിയത്.