സഹപ്രവർത്തകയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി ; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ |Bribe case

പ്രധാനാധ്യാപകൻ പുതിയാപ്പ് സ്വദേശി ഇ.വി. രവീന്ദ്രനെ (56) നെ പിടികൂടിയത്.
bribe case
Published on

വടകര: അധ്യാപികയോട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വടകര പാക്കയിൽ ജെബി സ്‌കൂൾ പ്രധാനാധ്യാപകൻ പുതിയാപ്പ് സ്വദേശി ഇ.വി. രവീന്ദ്രനെ (56) നെ പിടികൂടിയത്.

സഹപ്രവർത്തകയായ അധ്യാപികയാണ് പരാതിക്കാരി. തന്റെ പിഎഫ് അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. അഡ്വാൻസ് തുക മാറിക്കിട്ടുന്നതിനുളള നടപടിക്രമങ്ങൾ വൈകിപ്പിച്ച രവീന്ദ്രൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു . തുടർന്ന് അധ്യാപിക കോഴിക്കോട് വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ വിജിലൻസ് ഫിനോഫ്തലിൻ പൊടി പുരട്ടി നൽകിയ നോട്ടും 10000 രൂപയും 90000 രൂപയുടെ ചെക്കും അധ്യാപിക വടകര ലിങ്ക് റോഡിൽ വെച്ച് അധ്യാപകന് കൈമാറുകയായിരുന്നു.

പണം കൈമാറിയ ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഇയാളെ പിടികൂടി. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Related Stories

No stories found.
Times Kerala
timeskerala.com