
തൃശൂർ: ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പിടിയിൽ. തൃശൂരിലെ എംവിഐമാരായ കൃഷ്ണകുമാർ, അനീഷ് എന്നിവരാണ് പിടിയിലായത്.
എം വി ഡി ഉദ്യോഗസ്ഥരിൽ നിന്ന് മൊത്തം എഴുപത്തയ്യായിരം രൂപ പിടികൂടിയതായി വിജിലൻസ് അറിയിച്ചു. ഡ്രൈവിംഗ് സ്കൂൾ ഉടമയായ ഹരിദാസിന്‍റെ പക്കൽ നിന്ന് ലഭിച്ച കൈക്കൂലി പണമെന്നും കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റിന് ആളൊന്നിന് 650 രൂപ കൈക്കൂലി വാങ്ങിയത്.