'ബ്രസീലി​ന്റെ വിജയാഘോഷത്തിനൊപ്പം പൂക്കളവും'; ലോകമെമ്പാടുമുള്ള മലയാളിആരധകർക്ക് ഓണാശംസയുമായി ഫിഫ

'ബ്രസീലി​ന്റെ വിജയാഘോഷത്തിനൊപ്പം പൂക്കളവും'; ലോകമെമ്പാടുമുള്ള മലയാളിആരധകർക്ക് ഓണാശംസയുമായി ഫിഫ
Published on

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളി ആരാധകർക്ക് ഓണാശംസയുമായി ഫിഫ. പൂക്കളമൊരുക്കി മലയാളത്തിൽ ആണ് ഫിഫ ഓണാശംസ നേർന്നതെന്നതും ശ്രദ്ധേയമാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയും, ബ്രസീലും ഉൾപ്പെടെ വമ്പൻമാർ കളത്തിലിറങ്ങിയ ദിനത്തിൽ തന്നെയാണ് കളിക്കളവും പൂക്കളവുമെല്ലാമായി ‘ഫിഫ വേൾഡ് കപ്പ്’ സാമൂഹിക മാധ്യമ പേജ് വഴി പങ്കുവെച്ച ഓണാശംസയും വൈറലായത്. ‘ഓണം വന്നേ... ഏവർക്കും തിരുവോണാംശംസകൾ’ എന്ന കുറിപ്പുമായി ബ്രസീൽ ടീം അംഗങ്ങളു​ടെ ചിത്രവും ഓണപൂക്കളവും നൽകി മലയാളി ആരാധകരുടെ ഉത്സവത്തെ ലോകത്തെ അറിയിക്കുകയായിരുന്നു ഫിഫ.ഫിഫക്ക് പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വിവിധ ക്ലബുകളും മലയാളി ആരാധകർക്ക് ഓണാശംസയുമായി രംഗത്തെത്തി. ടോട്ടൻഹാം ഹോട്സ്പർ, ലിവർപൂൾ ഉൾപ്പെടെ ക്ലബുകൾ ആശംസ നേർന്നു.

Related Stories

No stories found.
Times Kerala
timeskerala.com