മസ്‌തിഷ്‌കാഘാതം; മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു | brain injury a young man from malappuram died in jeddah

മസ്‌തിഷ്‌കാഘാതം; മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു | brain injury a young man from malappuram died in jeddah
Published on

ജിദ്ദ: മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു(brain injury a young man from malappuram died in jeddah). ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി പി.ടി അനീഷ് (37) ആണ് മരിച്ചത്. രക്തസമ്മർദം കൂടി മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. ജിദ്ദ ഫൈസലിയയിൽ ഇർഫാൻ ഫർണിഷഡ് അപ്പാർട്ട്മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: രാമകൃഷ്ണ പണിക്കർ, മാതാവ്: ദേവകി. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്, പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com