പാലക്കാട് : 14 വയസുകാരനെ പാലക്കാട് നിന്ന് കാണാതായെന്ന് പരാതി. മങ്കര സ്വദേശിയായ വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ ഒന്നര മുതലാണ് കുട്ടിയെ കാണാതായത്. (Boy has gone missing in Palakkad)
വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതുവരെയും തിരികെയെത്തിയിട്ടില്ല എന്നാണ് കുടുംബം പറയുന്നത്. കുട്ടി ഒലവക്കോട് ഭാഗത്തേക്ക് പോയെന്ന വിവരം പൊലീസിന് ലഭിച്ചു. മങ്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.