
കോട്ടയം : വൈക്കത്ത് അഞ്ചു വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. ബീഹാർ സ്വദേശിയായ അബ്ദുൾ ഗഫാറിൻ്റെ മകനായ ഫർസാൻ ആണ് മരിച്ചത്. കുട്ടികളോടൊപ്പം കുളത്തിൻ്റെ കരയിൽ കളിക്കുന്നതിനിടെയാണ് കുട്ടി ഇതിലേക്ക് വീണത്. (Boy drowned to death in Kottayam)
നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫർസാൻ ഇരുമ്പുഴിക്കര എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.