മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം
Fell into well
Published on

മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുള്ള ബാലന് ദാരുണാന്ത്യം. മലപ്പുറം ചുങ്കത്തറയിലാണ് ആള്‍ മറയില്ലാത്ത കിണറ്റിൽ വീണ് പത്തു വയസുകാരൻ മരിച്ചത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്‍വദ് ആണ് മരണപ്പെട്ടത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com