Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaകായികതാരം രഞ്ജൻകുമാർ തെങ്ങിൽ നിന്നും വീണ് മരിച്ചു

കായികതാരം രഞ്ജൻകുമാർ തെങ്ങിൽ നിന്നും വീണ് മരിച്ചു

🎙️ Latest Podcast

കാഞ്ഞങ്ങാട്: കായിക മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ ബോക്സിംഗ്, കരാട്ടെ താരം തെങ്ങിൽ നിന്നും വീണ് മരിച്ചു. ഇരിയ തട്ടുമ്മൽ ചേരിക്കുന്നിലെ എം. രഞ്ജൻകുമാർ (48) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ സ്വന്തം വീട്ടുപറമ്പിലെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയപ്പോഴായിരുന്നു ദാരുണമായ അപകടം.

വീട്ടുമുറ്റത്തെ തെങ്ങിൽ കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോക്സിംഗ്, കരാട്ടെ മത്സരങ്ങളിൽ സംസ്ഥാന-ജില്ലാ തലങ്ങളിൽ നിരവധി ചാമ്പ്യൻഷിപ്പുകൾ രഞ്ജൻകുമാർ നേടിയിട്ടുണ്ട്. കായിക രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ മരണം നാട്ടുകാരെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.

കുമാരന്റെയും പരേതയായ മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ലീല. മകൾ: ഐശ്വര്യ. രാഘവൻ, ഗീത, മഞ്ജുള, നളിനി എന്നിവർ സഹോദരങ്ങളാണ്. ഭൗതികശരീരം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.