
ബിഗ് ബോസിലെ വീക്കിലി ടാസ്കുമായി ബന്ധപ്പെട്ടുള്ള വഴക്ക് തുടരുന്നു. ക്വാളിറ്റി ഇൻസ്പെക്ടറായ അനുമോൾക്കെതിരെ ബോട്ട്ലിങ് ഏജൻ്റുമാരായ മറ്റ് മത്സരാർത്ഥികൾ രംഗത്തുവരുന്നതാണ് പുതിയ പ്രൊമോ. അനുമോളും മറ്റൊരു ക്വാളിറ്റി ചെക്കറായ ജിഷിനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാവുന്നതും പ്രൊമോയിൽ കാണാം.
‘ഹൈജീൻ ഇല്ലായിരുന്നു, ലീക്കായിരുന്നു. ഞാൻ പിന്നെ എങ്ങനെ മാർക്ക് തരാനാണ്’ എന്ന് അനുമോൾ ചോദിക്കുന്നു. ഇതിന് മറ്റുള്ളവർ ചേർന്ന് ബഹളം വെക്കുകയാണ്. ഇതിനിടെ, ‘അതിൽ കുറേയൊക്കെ നമുക്ക് എടുക്കാവുന്നതുണ്ടായിരുന്നു’ എന്ന് ജിഷിൻ പറയുന്നു. ഇതോടെ നിങ്ങൾ ഒരുമിച്ച് തീരുമാനമെടുക്കണമെന്ന് ആര്യൻ ആവശ്യപ്പെട്ടു.
ഇതിനിടെ, ബിന്നി വിഷയത്തിൽ ഇടപെടുന്നു. ബാത്ത് റൂമിലെ വെള്ളം എടുക്കാൻ പറ്റില്ലെന്ന് അനുമോൾ പറഞ്ഞെന്നും കിണർ കുഴിക്കാൻ പറ്റുമോ എന്നും ബിന്നി ചോദിക്കുന്നു. ഷാനവാസ് അനുമോളുടെ ഈഗോയെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, 'ഇത് തനിക്ക് തന്ന ജോലിയാണെന്നും ആ കഥാപാത്രം താൻ ചെയ്യുന്നതാണെന്നും' അനുമോൾ മറുപടി പറയുന്നു. തുടർന്ന് വിഷയത്തിൽ ഒരു തീരുമാനം ആവുകയും രണ്ട് പേരും ചേർന്ന് നാല് ബോട്ടിലുകൾ വീതം അംഗീകരിച്ചു എന്ന് പറയുകയും ചെയ്യുന്നു. ആ ബോട്ടിലുകൾ എവിടെ എന്നാണ് അപ്പോൾ ബിഗ് ബോസ് ചോദിക്കുന്നത്.
രണ്ട് ടീമുകളായി തിരിച്ചുള്ള കമ്പനിയായിരുന്നു വീക്ക്ലി ടാസ്ക്. അനീഷ് നേതൃത്വം നൽകുന്ന ലെമൺ ജ്യൂസ് കമ്പനിയും നിവിൻ നേതൃത്വം നൽകുന്ന ഓറഞ്ച് ജ്യൂസ് കമ്പനിയും. കുപ്പികൾ ശേഖരിച്ച് അതിൽ ലെമൺ ജ്യൂസും ഓറഞ്ച് ജ്യൂസും നിറച്ച് ക്വാളിറ്റി പരിശോധനയിൽ വിജയിക്കണമെന്നതാണ് ടാസ്ക്. എന്നാൽ, ക്വാളിറ്റി ചെക്കിൽ രണ്ട് ടീമുകളും പരാജയപ്പെട്ടു. ഇതോടെ അനീഷ് എതിർ ടീമിൻ്റെ കുപ്പികൾ നിലത്തെറിഞ്ഞു ഉണ്ടാക്കുകയും ചെയ്തിരുന്നു.