
എറണാകുളം : മഹാരാജാസ് കോളജിലേക്ക് കുപ്പിയെറിഞ്ഞ അഭിഭാഷക്കർക്കെതിരെ പരാതി നൽകി കോളേജ് പ്രിൻസിപ്പൽ. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പരാതി നൽകിയത്.കുപ്പിയേറിൽ ചില്ല് കൊണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും പരാതിയിൽ പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് വീണ്ടും അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായത്. കോടതി വളപ്പിൽ നിന്ന് അഭിഭാഷകർ ബിയർ കുപ്പിക്കളും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ വിദ്യാർഥികളാണ് പ്രകോപനം ആദ്യം സൃഷ്ടിച്ചതെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്.
ഇന്ന് പുലെർച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാർഥികളും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ 10 വിദ്യാർഥികൾക്കെതിരെയും അഭിഭാഷകർക്കെതിരെയും എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.