
അബുദാബി: ഓർമ ശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലിക(Book Of Records). 3 വയസ്സും 10 മാസവും പ്രായം ഉള്ളപ്പോഴാണ് കെയ്റ്റ്ലിൻ ക്രിസ് എന്ന എറണാകുളം സ്വദേശിനിയായ ബാലിക ഈ നേട്ടം സ്വന്തമാക്കിയത്. ഐ.ബി.ആർ അച്ചീവർ വിഭാഗത്തിലാണ് കെയ്റ്റിലിൻ റെക്കോർഡ് ഇട്ടത്.
30 ജീവജാലങ്ങൾ, 22 രാജ്യങ്ങളുടെ പതാകകൾ, 25 വാഹനങ്ങൾ, 27 ഫലവർഗങ്ങൾ, 11 രൂപങ്ങൾ, 15 വിപരീതപദങ്ങൾ, 12 വർണങ്ങൾ, 20 പക്ഷികൾ, ശരീരത്തിലെ 20 അവയവങ്ങൾ, 23 പച്ചക്കറികൾ, 14 ഗാനങ്ങൾ, 8 ഗ്രഹങ്ങൾ തുടങ്ങിയവ കൃത്യമായി പറഞ്ഞാണ് കെയ്റ്റ്ലിൻ ക്രിസ് റെക്കോർഡ് ഇട്ടത്. എറണാകുളം സ്വദേശികളായ ക്രിസ് കുര്യന്റെയും സ്മേര അലക്സിന്റെയും മകളാണ് കെയ്റ്റ്ലിൻ ക്രിസ്.