തിരുവനന്തപുരം : കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി സന്ദേശം. ഇ മെയിൽ വഴിയാണ് സന്ദേശം എത്തിയത്. കോഴിക്കോട് ബി ബ്ലോക്കിൽ ബോംബുണ്ടെന്നാണ് ഇതിൽ പറയുന്നത്. (Bomb threat to Kozhikode, Kottayam Collectorates)
അതേസമയം, കോട്ടയം കളക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസിലേക്കാണ് ഭീഷണി എത്തിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തന്നെ ബോംബ് പൊട്ടുമെന്നും, ഉദ്യോഗസ്ഥരെ ഒഴിപ്പിക്കണമെന്നും ഇതിൽ പറയുന്നുണ്ട്.
പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. മദ്രാസ് ടൈഗേർസ് എന്ന പേരിലുള്ള സന്ദേശത്തിൽ ബോംബ് ഇ സിഗററ്റിൻ്റെ രൂപത്തിലാണ് എന്നും വ്യക്തമാക്കുന്നു.