Karur Stampede : 'കരൂരിലെ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചത്, CBI അന്വേഷണം വേണം': മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം

പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ്‌ഹൗസിലും ബോംബ് വയ്ക്കുമെന്നും ഇതിൽ പറയുന്നു. ഡി എം കെ നേതാക്കൾ, ചില പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകൾ ഭീഷണി സന്ദേശത്തിലുണ്ട്
Karur Stampede : 'കരൂരിലെ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചത്, CBI അന്വേഷണം വേണം': മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം
Published on

തിരുവനന്തപുരം : കരൂർ ദുരന്തം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശമെത്തി. ഇത് ബോധപൂർവ്വം സൃഷ്ടിച്ചത് ആണെന്നും, സി ബി ഐ അന്വേഷണം വേണമെന്നുമാണ് ആവശ്യം. (Bomb threat to Kerala CM's office on Karur Stampede)

ഡി എം കെ നേതാക്കൾ, ചില പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകൾ ഭീഷണി സന്ദേശത്തിലുണ്ട്. ദുരന്തവുമായി ഇവർക്ക് ബന്ധമുണ്ടെന്നും, അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.

പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ്‌ഹൗസിലും ബോംബ് വയ്ക്കുമെന്നും ഇതിൽ പറയുന്നു. സംഭവത്തിൽ പോലീസ് പരിശോധന നടത്തുകയാണ്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com