തിരുവനന്തപുരം : ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി സന്ദേശമെത്തി. ഇതേത്തുടർന്ന് സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തിയിട്ടുണ്ട്. (Bomb threat to Cliff House)
പരിശോധന നടക്കുകയാണ്. ഭീഷണി സന്ദേശം ജില്ലാ കോടതിയിലെ ഇ മെയിലിലേക്കാണ് എത്തിയിരിക്കുന്നത്.
ഭീഷണി സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് തമിഴ്‌നാട് രാഷ്ട്രീയത്തിലെ ചില പ്രശ്നങ്ങളാണ്.