
തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന. പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശമാണ് പോലീസ് ആസ്ഥാനത്ത് എത്തിയത്.
സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകുകയും ട്രെയിനുള്ളിൽ ആർപിഎഫിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ട്രെയിൻ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും പോലീസ് പറഞ്ഞു.