
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം ലഭിച്ചു. ഇത് ഇ മെയിൽ വഴിയാണ് എത്തിയത്. ഭീഷണി സന്ദേശം എത്തിയത് തൃശൂര്‍ കളക്ടറേറ്റിലേക്കാണ്. (Bomb threat on Mullaperiyar Dam)
ഇതേത്തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തുകയാണ്. ഇത് വ്യാജ സന്ദേശമാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
അതേസമയം, ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജി ഫയൽ ചെയ്തത് സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ്.