
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനും നേരെ ബോംബ് ഭീഷണി സന്ദേശമെത്തി(Bomb threat). ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. രണ്ടു ക്ഷേതങ്ങളിലും ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വൈകിട്ടോടെ സ്ഫോടനം നടക്കുമെന്നുമാണ് സന്ദേശത്തിലുള്ളത്. എന്നാൽ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടിടങ്ങളിലും പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം രണ്ടു ക്ഷേത്രങ്ങളിലും സുരക്ഷാ ശക്തമാക്കി.