
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ്ഭീഷണി(Bomb threat). ഈമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴ്നാട് പോലീസ് ആണ് ബോംബ് വയ്ക്കാൻ സഹായിച്ചതെന്നാണ് ഭീഷണി സന്ദേശത്തിൽ ഉള്ളത്.
നടൻ എസ്.വി ശേഖറിന്റെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന് സന്ദേശത്തിൽ ഉള്ളതായാണ് വിവരം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിൽ ഭീഷണി സന്ദേശമെത്തുന്നത്.
അതേസമയം സന്ദേശം വ്യാജമാണെന്നും വിവരങ്ങൾ സൈബർ വിദഗ്ദ്ധർക്ക് നൽകിയതായും പോലീസ് അറിയിച്ചു.