കണ്ണൂർ : ബി ജെ പി നേതാവിൻ്റെ വീടിന് നേർക്ക് ബോംബേറ്. കണ്ണൂർ ചെറുകുന്നിലാണ് സംഭവം. ആക്രമണം ഉണ്ടായത് കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിൻ്റെ വീടിന് നേർക്കാണ്. (Bomb attack in BJP leader's home in Kannur)
സംഭവം ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്. ജനൽ ചില്ലുകൾ തകരുകയും, വീടിൻ്റെ ഭിത്തിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ സി പി ഐ എം ആണെന്നാണ് ബി ജെ പിയുടെ ആരോപണം. സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി.