കളമശ്ശേരി കിൻഫ്രയിൽ ബോയിലർ പൊട്ടിത്തെറിച്ചു: 4 പേർക്ക് പരിക്ക് | KINFRA

ഫാക്ടറിയുടെ മേൽക്കൂര തകർന്നു
കളമശ്ശേരി കിൻഫ്രയിൽ ബോയിലർ പൊട്ടിത്തെറിച്ചു: 4 പേർക്ക് പരിക്ക് | KINFRA
Updated on

കൊച്ചി: കളമശ്ശേരി കിൻഫ്രയിൽ പ്രവർത്തിക്കുന്ന സുഗന്ധവ്യഞ്ജന സത്ത് വേർതിരിച്ചെടുക്കുന്ന ഫാക്ടറിയായ 'ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസിൽ' ബോയിലർ പൊട്ടിത്തെറിച്ചു. അപകടത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.15-ഓടെയായിരുന്നു സംഭവം. (Boiler explodes at KINFRA in Kalamassery, 4 injured)

ബോയിലറിന്റെ സേഫ്റ്റി വാൽവ് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ സ്വദേശി സുരേഷിന്റെ (50) കാലിന് പരിക്കേറ്റതിനാൽ അദ്ദേഹം ചികിത്സയിൽ തുടരുകയാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

ഫാക്ടറിയുടെ മേൽക്കൂര തകർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ സ്ഥാപനത്തിന്റെയും മറ്റ് രണ്ട് സ്ഥാപനങ്ങളുടെയും ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ഏലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി സുരക്ഷാ പരിശോധനകൾ നടത്തി. മന്ത്രി പി. രാജീവ്, കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ എന്നിവർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Related Stories

No stories found.
Times Kerala
timeskerala.com