അരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

അരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
Published on

അരൂർ: അരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് 10-ാം വാർഡിൽ ഐവാളൻതറ സുധീഷിന്‍റെ (30) മൃതദേഹമാണ് ശനിയാഴ്ച അരൂർ സെമിത്തേരിയുടെ പരിസരത്തുള്ള കായലിൽ നിന്ന് കണ്ടത്തിയത്. പാലത്തിൻ്റെ സമീപത്തു നിന്ന് സുധീഷിന്റെ ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാൾ അരൂർ-കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയത്. മത്സ്യത്തൊഴിലാളികളും സ്കൂബാ ടീമും കായലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

Related Stories

No stories found.
Times Kerala
timeskerala.com