ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി |drown death

ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ മേ​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.
drown death
Published on

പാ​ല​ക്കാ​ട് : ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ മേ​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

സംഭവ സ്ഥലത്തെത്തിയ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ചെ​റു​തു​രു​ത്തി പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Related Stories

No stories found.
Times Kerala
timeskerala.com