
തിരുവനന്തപുരം : ഇടയ്ക്കോട് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. ആറ്റിങ്ങൽ പാലമൂട് കുഴിവിള വീട്ടിൽ സുധീറിന്റെ( 30 ) മൃതദേഹമാണ് മാമം നദിയിൽ നിന്നും കണ്ടെത്തിയത്.
ഇടയ്ക്കോട് പാലമൂട് കുഴിവിള വീട്ടിൽ ഹാഷിം-റൈഹാനത്ത് ദമ്പതികളുടെ മകനാണ് സുധീർ. മാനസിക വെല്ലുവിളികളുള്ള സുധീറിനെ മൂന്നുദിവസം മുൻപാണ് വീട്ടിൽ നിന്നും കാണാതായത്.
തുടർന്ന് നാട്ടുകാരും കുടുംബാംഗങ്ങളും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.ശനിയാഴ്ച പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.