
ഇടുക്കി: മുല്ലപ്പെരിയാറിൽ നീന്തല്‍ പഠിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി(student). സംഭവത്തിൽ കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകൻ അർജുൻ(17) ആണ് ജീവൻ നഷ്ടമായത്.
ഇന്നലെ വൈകിട്ടോടെയാണ് അർജുനെ കാണാതായത്. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ നീന്തല്‍ പഠിക്കുന്നതിനിടെയായിരുന്നു സംഭവം.
ഉടൻ തന്നെ വിവരമറിയിച്ച് സ്ഥലത്തെത്തിയ ന്ന് ഫയര്‍ ഫോഴ്സ് സംഘം അർജുനായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.