
ചെന്നൈ: കാഞ്ചീപുരത്ത് കുളത്തിൽ വീണ് കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി(pond). നിലമ്പൂർ സ്വദേശി മുഹമ്മദ് അഷ്മിലിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിനെത്തിയ മുഹമ്മദ് അഷ്മിൽ ചൊവ്വാഴ്ചയാണ് അപകടത്തിൽപെട്ടത്.
ക്വാറിയോട് ചേർന്നുള്ള കുളത്തിൽ പത്തുപേരടങ്ങുന്ന സംഘമാണ് കുളിക്കാനെത്തിയത്. ഇതിനിടെയാണ് അപകടം നടന്നത്. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.