വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി |fisherman death

വിഴിഞ്ഞം തുറമുഖത്തിനു സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.
fisher man death
Published on

തിരുവനന്തപുരം : വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വെട്ടുകാട് തൈവിളാകത്ത് ടിസി 80/816ൽ പരേതനായ ആൻഡ്രുവിന്‍റെയും ആനിയുടെയും മകൻ അനിൽ ആൻഡ്രുവാണ് മരണപ്പെട്ടത്.

ഇന്നലെ വിഴിഞ്ഞം തുറമുഖത്തിനു സമീപത്ത് നിന്നും മൃതദേഹം മറൈൻ എൻഫോഴ്സ്മെന്‍റ് കണ്ടെത്തിയത്.വെട്ടുകാട് സ്വദേശി ജോയ് മാർക്കോസിന്‍റെ വള്ളത്തിലായിരുന്നു ഒരു സംഘം മീൻപിടിത്തത്തിനുപോയിരുന്നത്. ശക്തമായ തിരയിൽ വള്ളം മറിഞ്ഞപ്പോഴാണ് അനിലിനെ കാണാതായത്.അനിലിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com