
കോട്ടയം: കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി. കോട്ടയം എസ്എംഇ കോളജിലെ ഒന്നാം വർഷ എംഎൽടി വിദ്യാർഥി അജാസ് ഖാന്റെ മൃതദേഹമാണ് കുടമാളൂർ പാലത്തിന് സമീപത്തു നിന്ന് കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തിങ്കളാഴ്ച രാത്രി മുതലാണ് വിദ്യാർഥിയെ കാണാതായത്. തുടർന്ന് പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആറ്റിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.