
ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഇക്കഴിഞ്ഞ നവംബര്‍ 29 നാണ് പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനെ ഗംഗാനദിയില്‍ വീണ് കാണാതാകുന്നത്. യുവാവിനെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഋഷികേശിലെ എയിംസിൽ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കുശേഷമാകും ആകാശിന്റെ ഭൗതികശരീരം ഡൽഹിയിലേക്ക് കൊണ്ടുപോവുക.
അപകടവിവിവരം അറിഞ്ഞയുടന്‍ ഉത്തരാഖണ്ഡ് പൊലീസിന്റെ നേതൃത്വത്തിലുളള സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF) യുടേയും റിവര്‍ റാഫ്റ്റിങ് സര്‍വ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തില്‍ ആകാശ് മോഹന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.