പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. തോട്ടക്കര ചെരാപ്പറമ്പിൽ താമസിക്കുന്ന ഷംസുദ്ദീന്റെ (54) മൃതദേഹമാണ് മായന്നൂർ പാലത്തിന് താഴെനിന്നും കണ്ടെത്തിയത്. ശരീരത്തിന്റെ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.(Body of elderly man found in river in Palakkad)
ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.