പൊ​ന്മു​ടി​യി​ൽ കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി |suicide death

ആ​ര്യ​നാ​ട് കു​ന്നു​ന​ട സ്വ​ദേ​ശി അ​ബ്ദു​ൾ വാ​ഹീ​ദ് (62) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
death
Published on

തി​രു​വ​ന​ന്ത​പു​രം : പൊ​ന്മു​ടി​യി​ൽ കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ ആ​ര്യ​നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ആ​ര്യ​നാ​ട് കു​ന്നു​ന​ട സ്വ​ദേ​ശി അ​ബ്ദു​ൾ വാ​ഹീ​ദ് (62) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​ബ്ദു​ൾ വാ​ഹീ​ദ് പൊ​ന്മു​ടി മ​ല​മു​ക​ളി​ൽ നി​ന്നും ചാ​ടി​യ​ത്. പൊ​ന്മു​ടി​യി​ലേ​ക്ക് വ​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ​ഴി​യ​രി​കി​ൽ ബൈ​ക്കും ചെ​രു​പ്പും കി​ട​ക്കു​ന്ന​ത് ക​ണ്ട് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ​മീ​പ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ മൊ​ബൈ​ൽ ഫോ​ണും ബാ​ങ്ക് രേ​ഖ​ക​ളും ല​ഭി​ച്ചു. ഇ​തി​ൽ നി​ന്നാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. പി​ന്നാ​ലെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ 200 അ​ടി​യോ​ളം താ​ഴ്ച​യി​ൽ നി​ന്നും മൃ​ത​ദേ​ഹം മു​ക​ളി​ലെ​ത്തി​ച്ച​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Stories

No stories found.
Times Kerala
timeskerala.com