
പാലക്കാട്: ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക് (22) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാ വർക്കറായ ദീപയുടെയും പരേതനായ രാമദാസന്റെയും മകനാണ് ദീപക്.(Body of a young man found in a temple pond in Palakkad)
ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.