പാലക്കാട് : യുവാവിനെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തോട് ചേർന്ന കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പെരിങ്ങോട് സ്വദേശി നീട്ടിയത്ത് പടി മഹേഷിന്റെ (40) മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
പെരിങ്ങോട് ഹൈസ്കൂൾ മൈതാനത്തിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തോട് ചേർന്ന് നിർമ്മിച്ച ആറടിയോളം ആഴം വരുന്ന കുഴിയിൽ വ്യാഴാഴ്ച കാലത്താണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ കെട്ടിടത്തിൽ ജോലിക്കായി എത്തിയവരാണ് മൃതദേഹം കാണുന്നത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.