മരടിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിൻ്റെ മൃതദേഹം | Body

തലയ്ക്ക് പിന്നിൽ ഗുരുതരമായ പരിക്കുണ്ട്.
Body of a man found in an abandoned building in Maradu
Updated on

കൊച്ചി: മരടിൽ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിടത്തിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുരിശ് സ്വദേശി സുഭാഷ് (51) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം.(Body of a man found in an abandoned building in Maradu)

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് സുഭാഷിന്റെ ഐഡി കാർഡ്, ബാഗ്, കിടക്കവിരി എന്നിവ ലഭിച്ചു. മരടിൽ താമസിക്കുന്ന സഹോദരിയുടെ ഭർത്താവാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

തലയ്ക്ക് പിന്നിൽ ഗുരുതരമായ പരിക്കുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ കാലുകൾ ഒടിഞ്ഞ നിലയിലുമാണ്. മദ്യക്കുപ്പികളും ഗ്ലാസും മുകൾനിലയിൽ നിന്ന് കണ്ടെത്തി. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന കെട്ടിടമാണിത്. കായലിനോട് ചേർന്നുള്ള ഇവിടെ മീൻ പിടിക്കാൻ വന്നവരാണ് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിശോധിച്ചതും പോലീസിനെ വിവരമറിയിച്ചതും.

Related Stories

No stories found.
Times Kerala
timeskerala.com