പുഴയിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി |dead body

താനൂര്‍ എടക്കടപ്പുറം സ്വദേശി ജുറൈജിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
dead body
Published on

മലപ്പുറം : മലപ്പുറം പരപ്പനങ്ങാടിയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. താനൂര്‍ എടക്കടപ്പുറം സ്വദേശി ജുറൈജിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

തെരച്ചിൽ നടത്തുന്നതിനിടെയാണ് തൃശ്ശൂര്‍ അഴീക്കോട് കടപ്പുറത്ത് നിന്ന് മൃതദേഹം ലഭിച്ചത്.കണ്ടെത്തിയ മൃതദേഹം ജുറൈജിന്റേത് എന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികൾക്കായി തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ചയാണ് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയ ജുറൈജ് ഒഴുക്കിൽപ്പെട്ടത്. നാല് ദിവസം തെരഞ്ഞിട്ടും ജുറൈജിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ, നേവിയുടെ സേവനവും ജില്ലാ ഭരണകൂടം തേടിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com