കൊല്ലം : ഒറ്റയ്ക്ക് താമസിച്ചിരുന്ന 55കാരന്റെ മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ച നിലയിൽ. കൊല്ലത്താണ് സംഭവം. രാധാകൃഷ്ണപിള്ളയാണ് മരിച്ചത്. ഇയാൾ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടതാണോ, മരണ ശേഷം നായ്ക്കൾ മൃതദേഹം ഭക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. (Body found partially eaten by stray dogs in Kollam)
ഒരു ചെറിയ ഷെഡിലാണ് ഇദ്ദേഹം ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ഇവിടെയാണ് മൃതദേഹം ഉണ്ടായിരുന്നത്. അടുത്ത വീട്ടിൽ ശുചീകരണം നടത്താനെത്തിയ പ്രദേശവാസി ആണ് മൃതദേഹം കണ്ടത്.
ഇതിന് ആഴ്ചകളോളം പഴക്കമുണ്ട് എന്നാണ് വിവരം. ഷെഡിന് പുറത്തേക്ക് മൃതദേഹ ഭാഗങ്ങൾ വലിച്ചിട്ട നിലയിൽ ആയിരുന്നു. നായ്ക്കൾ മാംസ ഭാഗങ്ങൾ ഭക്ഷിച്ചിരുന്നു.