ഏറണാകുളം : ഊന്നുകല്ലിൽ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിനു സമീപം കുന്നത്തുതാഴെ ശാന്ത (61) മരണപ്പെട്ടത്.
ഇവരെ കൊലപ്പെടുത്തിയശേഷം ഓടയിൽ തള്ളിയതാണെന്ന് പൊലീസ്. കൊല നടത്തിയതായി സംശയിക്കുന്ന നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
കൊല്ലപ്പെട്ട ശാന്തയുടെ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. നഷ്ടപ്പെട്ട സ്വർണവും പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ആൾത്താമസമില്ലാത്ത വീടിന്റെ വർക് ഏരിയയോട് ചേർന്നുള്ള ഓടയിൽ തിരുകിക്കയറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഓടയുടെ സ്ലാബ് നീക്കി മൃതദേഹം പുറത്തെടുത്തെങ്കിലും ജീർണിച്ച നിലയിലായതിനാൽ മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല.
കഴിഞ്ഞ 18 മുതൽ ശാന്തയെ കാണാനില്ലെന്ന് മകൻ കുറുപ്പംപടി പൊലീസിൽ പരാതി നൽകിയിരുന്നു.
എറണാകുളം മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശാന്തയുടെ മൃതദേഹം സംസ്കരിച്ചു.