വയനാട് : കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. കമ്പളക്കാട് ഒന്നാം മൈൽ റോഡിൽ നിർമ്മാണം നടക്കുന്ന ഒരു കെട്ടിടത്തിന്റെ ടെറസിലാണ് സംഭവം. പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹത്തിൽ രണ്ട് കാലുകളും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു.(Body found burnt in Wayanad, suspected suicide )
സംഭവസ്ഥലത്തുനിന്ന് പെട്രോൾ കൊണ്ടുവന്ന കുപ്പിയും ഒരു ബാഗും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത് ആത്മഹത്യയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തും.