
നയ്‌റോബി: കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ മരണമടഞ്ഞ മലയാളികളുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും(Kenya bus accident). ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45-ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. ഇവിടെ നിന്നുംസംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഏറ്റുവാങ്ങും. ശേഷം മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച നാലുമണിയോടെയാണ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡർ പ്രദേശത്ത് 100 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞത്. ഖത്തറിൽ നിന്നും വിനോദസഞ്ചാരത്തിനു പോയവരാണ് അപകടത്തിപെട്ടത്. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.