തിരുവനന്തപുരം : അമ്പൂരിയിലെ നെയ്യാര്‍ റിസര്‍വോയറിന്‍റെ ഭാഗമായ ജലാശയത്തിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാട്ടാക്കട അഞ്ചുതെങ്ങുമൂട് സ്വദേശി ദുര്‍ഗ്ഗാദാസ്, അമ്പൂരി പൂച്ചമുക്ക് സ്വദേശി അര്‍ജുന്‍ എന്നിവരാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ഇരുവരെയും അമ്പൂരി പന്തപ്ലാമൂട് കടവില്‍ കാണാതായത്. വിവരമറിഞ്ഞ് നെയ്യാര്‍ഡാം പോലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
നെയ്യാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.