യെമനി രുചികളുമായി ബോചെയുടെ മട്ടനും കുട്ടനും

യെമനി രുചികളുമായി ബോചെയുടെ മട്ടനും കുട്ടനും
User
Published on

തൃശൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ മട്ടനും കുട്ടനും യെമനി റെസ്‌റ്റോറന്റ് തൃശൂര്‍ പുഴക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സോഷ്യല്‍ മീഡിയ വൈറല്‍ താരം ഡോളി ചായ്വാല എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. വൈവിധ്യമാര്‍ന്ന മട്ടന്‍, ബീഫ്, ചിക്കന്‍ മന്തി വിഭവങ്ങളാണ് മട്ടനും കുട്ടനും റെസ്‌റ്റോറന്റിന്റെ പ്രത്യേകത. യെമനി വിഭവങ്ങളുടെ തനത് രുചി ഇവിടെ നിന്നും ആസ്വദിക്കാം. യെമനി മന്തി, ദം ബിരിയാണി, ബീഫ് ബ്രിസ്‌കറ്റ്, മട്ടന്‍ ബ്രിസ്‌കറ്റ്, െ്രെഫഡ് റൈസ് എന്നിങ്ങനെ നിരവധി അറബിക് വിഭവങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ ലഘുഭക്ഷണത്തിനായി ബോചെ ടീയുടെ പ്രത്യേക സ്റ്റാളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com